October 26, 2024
#india #Top Four

മിഗ്ജാമ് ചുഴലിക്കാറ്റ്; ചെന്നെ വെള്ളത്തില്‍, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റും മഴയും അതിശക്തമായ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. കൂടാതെ ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകും. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു.

Also Read; കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍

മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കടക്കം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ അടക്കം റെഡ് അലര്‍ട്ടായതിനാല്‍ ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *