October 26, 2024
#Top Four

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവില്ല; പൂര്‍ണ പരിഹാരത്തിന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണമായ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഉച്ചയോടെ മൂളിയാറിലേയും കൂടംകുളത്തേയും തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് വൈദ്യുത പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബിയുള്ളത്.

നിലവില്‍ 370 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനാല്‍ ഇന്നലെ വൈകീട്ട് 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറ് മൂലം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് മൂലമാണ് ഉപയോഗം കുറക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടത്.

Also Read; മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണം 44 ആയി

 

Leave a comment

Your email address will not be published. Required fields are marked *