#health #india #kerala #Top News

ഹെപ്പറ്റൈറ്റിസ് പകര്‍ച്ച; ജാഗത്ര പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗബാധയ്‌ക്കെതിരേ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍ എതെങ്കിലുമാണ് പകരുന്നത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. ബി, സി എന്നിവയ്‌ക്കെതിരേ കൂടുതല്‍ ജാഗ്രത വേണം. ഇത് നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരളിലെ കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കിടയാക്കും. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും വൈറസ് ബാധ അപകടകരമാണ്. രോഗസാധ്യത കൂടുതലുള്ളവര്‍ രക്തപരിശോധന നടത്തണം. ബി, സി എന്നിവയ്ക്ക് എച്ച്.ഐ.വി.ക്കു സമാനമായ പകര്‍ച്ചാരീതിയാണുള്ളത്.

Also Read ; എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം: രണ്ടാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

ചികിത്സയുടെ ഭാഗമായി രക്തവും രക്തോത്പന്നങ്ങളും ഇടയ്ക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികള്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ളവര്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, പച്ചകുത്തുന്നവര്‍ (ടാറ്റൂ) എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലായതിനാല്‍ പരിശോധനയ്ക്കു വിധേയരാകണം.

ഡെന്റല്‍ ക്ലിനിക്, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കൃത്യമായ മുന്‍കരുതലെടുക്കണം. ബ്യൂട്ടി പാര്‍ലറുകളിലെയും ബാര്‍ബര്‍ ഷോപ്പുകളിലെയും ഷേവിങ് ഉപകരണങ്ങള്‍, ടാറ്റൂ ഷോപ്പിലെ ഉപകരണങ്ങള്‍ എന്നിവ ഓരോപ്രാവശ്യത്തെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കണം. ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ സൗജന്യമാണ്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് പട്ടികപ്രകാരമുള്ള കുത്തിവെപ്പ് നല്‍കണം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *