#india #Top News

‘ജയ പരാജയങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യം’ ; ഋഷി സുനകിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. വിജയ പരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രണ്ടും നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. പൊതുസേവനത്തോടുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമര്‍പ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു.

Also Read ; കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത് ; ഷൂട്ടൗട്ടില്‍ 4-2 ന് തകര്‍ത്ത് ഉറുഗ്വായ് സെമിയില്‍

‘സമീപത്തെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എന്റെ അനുമോദനങ്ങള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയങ്ങളും പരാജയങ്ങളും ഒരു ജനാധിപത്യത്തിലെ യാത്രയുടെ അനിവാര്യമായ ഭാഗമാണ്, രണ്ടും നാം നമ്മുടെ മുന്നേറ്റത്തില്‍ ഏറ്റെടുക്കണം,’ രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു. നാനൂറിലധികം സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ മടങ്ങിയെത്തിയത്.
ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് വിജയിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരിച്ചടി നേരിട്ടപ്പോഴും ഋഷി സുനക് റിച്ച്മൗണ്ട് ആന്‍ഡ് നോര്‍ത്താലര്‍ട്ടണില്‍ വിജയിച്ചിരുന്നു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. യുകെയിലെ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *