October 26, 2024
#Crime

യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം

ചിക്കാഗോ: യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീര (32) ആണ് ഭര്‍ത്താവ് ഏറ്റുമാനൂര്‍ സ്വദേശി അമല്‍ റെജിയുടെ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read; ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത

വെടിയേറ്റ മീരയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമല്‍ റെജിയുടെ ആക്രമണമെന്നാണ് വിവരം. പ്രതിയെ യുഎസ് പോലീസ് അറസ്റ്റു ചെയ്തു.

 

 

Leave a comment

Your email address will not be published. Required fields are marked *