റോഡ് ഇടിഞ്ഞ് കിണറായി, പോലീസ് ഇടപെടല്‍ ദുരന്തം ഒഴിവാക്കി

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാത ബൈപാസില്‍ ഇന്‍ഫോസിസിന് സമീപമുള്ള റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിറ്റിയുടെ സ്വിവറേജ് പൈപ്പിടാനായി ഡ്രില്‍ ചെയ്യുമ്പോള്‍ ഉണ്ടായ പ്രഷര്‍ ആണ് അഗാധമായ ഗര്‍ത്തം റോഡില്‍ രൂപപ്പെടാന്‍ കാരണമായെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
Also Read; കണ്ടല ബങ്ക് തട്ടിപ്പ് കേസ് തട്ടിപ്പിന് പിന്നില്‍ ഉയര്‍ന്ന് നേതാവാണെന്ന് ഭാസുരാംഗന്‍
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെറിയ രീതിയില്‍ രൂപപ്പെട്ട കുഴി രാത്രിയോടെ വന്‍ ഗര്‍ത്തമായി രൂപപ്പെടുകയായിരുന്നുവെന്നും പോലീസിന്റെ ഇടപെടല്‍ വന്‍ അപകടം ഒഴിവായി.