രാഹുല്‍ എന്‍ കുട്ടിയുടെ ആത്മഹത്യ: ദുരൂഹതയില്ലെന്ന് പോലീസ്

കൊച്ചി: ഫുഡ് വ്ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പോലീസ്. രാഹുലിനെ ആത്മഹത്യയിലേക്ക് നയിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.
അച്ഛന്‍, അമ്മ, ഭാര്യ, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുല്‍ എന്‍ കുട്ടിയുടെ ബിസിനസ് പാര്‍ട്ണേഴ്സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. രാഹുല്‍ പാര്‍ട്ണര്‍ഷിപ്പ് വഴി ഒരു കഫേ നടത്തിയിരുന്നു, ഇതില്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്ന തരത്തില്‍ ചില വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.
Also Read; പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുല്‍ എന്‍ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതെ തുടര്‍ന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം മൊഴി നല്‍കി.