ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്

തിരുവനന്തപുരം: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഈ ഉത്തരവില്‍ പറയുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് രംഗത്തെത്തിയത്.
Also Read ; ഭരത് ഗോപി പുരസ്കാരം നടന് സലീം കുമാറിന്
ആര് ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്. നല്കാനാവാത്ത വിവരങ്ങള്‍ സെക്ഷന്‍ 10 A പ്രകാരം വേര്‍തിരിച്ച് ബാക്കി മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നാണ് നിര്‍ദേശം. ജൂലൈ 25 നകം റിപോര്‍ട്ട് അപേക്ഷകര്‍ക്ക് നല്‍കണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
റിപോര്‍ട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷന് വിമര്‍ശിച്ചു. മുന്‍ വിധിയോടെയാണ് സാംസ്കാരിക വകുപ്പ് വിവരങ്ങള്‍ നിഷേധിച്ചതെന്നും വിവരാവകാശ കമ്മീഷന് ചൂണ്ടികാട്ടി.