#kerala #Top Four

ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് കാര്യമില്ല ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനം. ജനം തോല്‍പിച്ച വ്യക്തിയുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നതില്‍ കാര്യമില്ലെന്നാണ് സിപിഐ യുടെ വിമര്‍ശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഇനിയും പിണറായിയെ ആക്രമിക്കാന്‍ പോയിട്ട് അര്‍ത്ഥമില്ല. ജനമാണ് പിണറായിയേയും ഇടത് മുന്നണിയേയും തോല്‍പ്പിച്ചത്. ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെന്നും വിമര്‍ശകര്‍ പരിഹസിച്ചു. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമായേനെ എന്നാണ് എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന വികാരം.

അതോടൊപ്പം ഇ പി ജയരാജന്‍ – ജാവദേക്കര്‍ കൂടിക്കാഴ്ചയും ഫലത്തെ സ്വാധീനിച്ചതായി വിമര്‍ശനം ഉണ്ടായി. പോളിങ്ങ് ശതമാനം കുറയുന്നതിനും അത് കാരണമായി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കള്‍ക്ക് മനസിലാകുന്നില്ല. ഒന്നുകില്‍ മനസിലാകുന്നില്ല, അല്ലെങ്കില്‍ നേതാക്കള്‍ സമര്‍ത്ഥമായി കളളം പറയുകയാണെന്നും ആക്ഷേപമുയര്‍ന്നു.

ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പി പി സുനീറിനെ രാജ്യസഭാംഗമാക്കിയത്. സുനീറിന് ബദലായി ദേശിയ എക്‌സിക്യൂട്ടിവ് അംഗം കെ പ്രകാശ് ബാബുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു. മുല്ലക്കര രത്‌നാകരനാണ് പ്രകാശ് ബാബുവിന്റെ പേര് നിര്‍ദ്ദേശിച്ചത്. അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ പിന്താങ്ങി. മന്ത്രി ജി ആര്‍ അനിലും പിന്തുണച്ചു. സുനീറിന് തുണയായത് ന്യൂനപക്ഷ പരിഗണനയാണ്. കാനം ജീവിച്ചിരുന്ന കാലത്ത് തന്നെ സുനീറിനെ രാജ്യസഭയിലേക്ക് അയക്കാന്‍ ആലോചിച്ചിരുന്നതായും നേതൃത്വം യോഗത്തില്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *