കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു
ബംഗളുരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ലച്യാന ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. സാത്വിക് എന്ന കുട്ടിയെയാണ് പതിനെട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. കുട്ടിയെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സ്വാതിക് അടപ്പില്ലാത്ത കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് തന്റെ നാലേക്കര്‍ സ്ഥലത്ത് നിര്‍മിച്ച കുഴല്‍ക്കിണറിലാണ് കുട്ടി വീണത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































