#kerala #Top Four

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണം , ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം : കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.അതുപോലെ പീക്ക് ടൈമില്‍ സ്വയം ഉപഭോഗം കുറക്കാന്‍ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.

Also Read ; നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എങ്ങനെ എപ്പോള്‍ നിയന്ത്രണം കൊണ്ട് വരണം എന്നതില്‍ കെഎസ്ഇബി സര്‍ക്കുലര്‍ ഇറക്കും. മലബാര്‍ മേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ നിയന്ത്രണം വരിക. വിഷയത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചര്‍ച്ച ചെയ്തു അന്തിമ തീരുമാനം എടുക്കും.ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്ത് നിലവില്‍ ലോഡ്‌ഷെഡിങ് ഉണ്ടാകില്ലെന്നും.വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കെഎസ്ഇബിയോട് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *