#india #Top News

കര്‍ണാടകയില്‍ രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടുരുന്നു

വിജയപുര: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുകയാണ്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് കുഴല്‍കിണറില്‍ കുട്ടി വീണത് കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Also Read ; വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തലകീഴായി കുഴല്‍കിണറില്‍ വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. വീടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തെ കുഴല്‍കിണറില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

പോലീസും ഫയര്‍ഫോഴ്സും താലൂക്ക്, പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തുണ്ട്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *