#Crime

ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

പാട്‌ന: ബീഹാറില്‍ ജെഡിയു യുവ നേതാവായ സൗരഭ് കുമാര്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സൗരഭിനെ കൊലപ്പെടുത്തിയത്.
കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൗരഭും സുഹൃത്ത് മുന്‍മുന്‍ കുമാറും. ഇതിനിടയിലാണ് അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തത്.

Also Read ; തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍

സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും സുഹൃത്ത് മുന്‍മുന്‍ കുമാറിന് നേരെ മൂന്നുവട്ടവുമാണ് വെടിയുതിര്‍ത്തത്.വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മുന്‍മുന്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.വെടിയുതിര്‍ത്ത ശേഷം അജ്ഞാത സംഘം കടന്നുകളഞ്ഞു.പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സൗരഭിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രോഷാകുലരായ പ്രദേശവാസികള്‍ റോഡ് തടഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *