മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിന് നാളെ വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. പുതിയ മേല്‍ശാന്തിമാരും ചുമതലയേല്‍ക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകള്‍ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. വെര്‍ച്വല്‍ ബുക്കിങ് വഴി മാത്രമേ ദര്‍ശനം നടത്താന്‍ കഴിയൂ.
Also Read; യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം
തിരക്ക് നിയന്ത്രിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ അടക്കം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. കൈഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തും. ഡിസംബര്‍ 27 നാണ് ശബരിമല മണ്ഡലപൂജ അതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.