#health #Top Four

പനിബാധിച്ച് പതിമൂന്നുകാരി മരിച്ച സംഭവം : വെസ്റ്റ്‌നൈലെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്‌നൈല്‍ പനിബാധിച്ചെന്ന് സംശയം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി മെയ് 13 നാണ് മരിച്ചത്. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം വന്നാല്‍ മാേ്രത ഇക്കാര്യം സ്ഥിരീകരിക്കാന്‍  സാധിക്കുള്ളൂ.

Also Read ; എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

കോഴിക്കോട്.മലപ്പുറം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നേരത്തെ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടാതെ തൃശൂരും പാസക്കാടും ഒരാള്‍ വീതം മരിക്കുകയും ചെയ്തു.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്.രോഗമുള്ള മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല.ജപ്പാന്‍ജ്വരം ബാധിച്ച് മെയ് മൂന്നിന് കണ്ണാടിക്കല്‍ സ്വദേശിയായ അറുപത്തിരണ്ടുകാരിയും അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ബാധിച്ച് മെയ് ആറിന് ബേപ്പൂര്‍ സ്വദേശിയായ അമ്പതുകാരനും മരിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *