കാതലിന് ഗള്‍ഫ് രാജ്യങ്ങളില്‍ സെന്‍സര്‍ഷിപ്പ് നിഷേധിച്ചതായി റിപ്പോര്‍ട്ട്

മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതല്‍ ദി കോറിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് ദിവസങ്ങള്‍ ശേഷിക്കെ ഖത്തറിലും കുവൈറ്റിലും സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് നിഷേധിച്ചു. ‘അനുചിതമായ പ്രമേയം’ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ഷിപ്പ് നിഷേധിച്ചത് എന്നാണ് വിവരം. സിനിമയിലെ മമ്മൂട്ടിയുടെ മാത്യു ദേവസിയെന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതും പ്രത്യേകതയാണ്.
2022ല്‍ മോഹന്‍ലാന്‍ ചിത്രം ‘മോണ്‍സ്റ്ററിനും’ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ‘എല്‍ജിബിടിക്യൂ’ കണ്ടന്റ് സിനിമയിലുണ്ടെന്നതാണ് അന്ന് വ്യക്തമാക്കിയ കാരണം. സിനിമയിലെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗം നീക്കം ചെയ്ത ശേഷം ബഹറിനില്‍ മോണ്‍സ്റ്ററിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ കാതല്‍ ദി കോര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുറത്തുവന്ന സിനിമയുടെ സിനോപ്‌സിസ് ആണ് മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ലാലു അലക്‌സ്, ചിന്നു ചാന്ദ്‌നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്.
Also Read; വിവാഹസല്‍ക്കാരത്തില്‍ രസഗുള തീര്‍ന്നെന്ന് പറഞ്ഞതിന് കൂട്ടയടി