റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് ടി ടി ഇ

റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടി ടി ഇ ഓടിത്തുടങ്ങിയ ട്രെയ്നില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്ക് പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശ്ശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, പതിനേഴ് വയസുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ് 2 കോച്ചില്‍ നിന്ന് ടി ടി ഇ തള്ളിയിട്ടതായി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.
Also Read; എവി ഗോപിനാഥും എകെ ബാലനും കൂടിക്കാഴ്ച നടത്തി
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നാലാം പ്ലാറ്റ്ഫോമിലാണ് സംഭവം. കണ്ണൂരിലേക്ക് ജനറല്‍ ടിക്കറ്റെടുത്ത ശരീഫയുടെ ഭര്‍ത്താവ് ഫൈസല്‍ മകനോടൊപ്പം ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറി. തിരക്ക് കാരണം ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റുകയായിരുന്നു. ട്രെയിന്‍ പുറപ്പെടുമ്പോള്‍ പുറത്തെ ബഹളം കേട്ട് നോക്കുമ്പോഴാണ് ഭാര്യയെയും മകളെയും ടിടി ഇ പുറത്തേക്ക് തള്ളിയിട്ടത് കണ്ടത്.