#kerala #Politics #Top Four

സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു – കെ സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരന്‍. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തൃശൂരില്‍ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശൂരില്‍ നടന്നത് ഒത്തുകളിയാണെന്നും സുധാകരന്‍ ആരോപിച്ചു.
സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്- സുധാകരന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *