മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വെച്ചു തന്നെ: സ്ഥിരീകരിച്ച് പോലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വാടക വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പോലീസ്.
സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പോലീസ് പറയുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പോലീസിനോട് പറഞ്ഞു. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. പെട്രോള്‍ ഉള്‍പ്പെടെ വാങ്ങിയ സ്‌ഫോടക സാമഗ്രികളുടെ എല്ലാം ബില്ലും ഡൊമിനിക്കിന്റെ കൈവശം ഉണ്ട്. ഡൊമിനികിന് മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പോലീസ് പറയുന്നു.
Also Read; കളമശ്ശേരി സ്‌ഫോടനം: മരണ സംഖ്യ മൂന്നായി