#Politics #Top Four

മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ജയില്‍ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. ‘ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആ ചെറിയ പാര്‍ട്ടിയിലെ നാല് നേതാക്കളെയാണ് മോദി ജയിലിലടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. ഇങ്ങനെ നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ലെന്നും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരുമെന്നും, കെജ്‌രിവാള്‍ പറഞ്ഞു.

Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍

,എല്ലാ അഴിമതിക്കാരും ബിജെപിയിലാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും കാര്യങ്ങളറിയാം. ഒരു രാഷ്ട്രം ഒരു നേതാവ് എന്ന രീതിയില്‍ മോദിയുടെ അപകടകരമായ പദ്ധതിയാണിത്. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലില്‍ അടക്കും. സ്റ്റാലിനെയും പിണറായി വിജയനെയും മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും ജയിലില്‍ അടക്കും. തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്നും, കെജ്‌രിവാള്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *