#kerala #Top Four

ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിന്‍; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

കോട്ടയം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം.

Also Read ; കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് ബാര്‍ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടും അര്‍ജുന്‍ അന്വേഷണവുമായി സഹകരിച്ചില്ല. സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നല്‍കിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മദ്യനയത്തിന് ഇളവുനല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. പണം ആവശ്യപ്പെട്ടുകൊണ്ട് ബാര്‍ ഉടമ അനിമോന്‍ അയച്ച ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ തുടങ്ങിയവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനിമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ആരോപണം നിഷേധിക്കുകയാണ് ബാര്‍ ഉടമകളുടെ സംഘടന. തിരുവനന്തപുരത്ത് സംഘടനയുടെ ഓഫീസ് കെട്ടിടം പണിയാനാണ് പണപ്പിരിവ് നടത്തിയതെന്നും സംഘടനയിലെ അഭിപ്രായവ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി.

Leave a comment

Your email address will not be published. Required fields are marked *