October 21, 2024
#Top News #Trending

മോഷണത്തിനെത്തിയ കള്ളന്റെ പര്‍ച്ചേസ് വൈറലാകുന്നു

മോഷണത്തിനെത്തിയ കള്ളന്റെ പല രീതിയിലുള്ള ചേഷ്ടകളും സിസിടിവി ദൃശ്യങ്ങളിലൂടെ കാണാറുണ്ട്. അടുത്തിടെ ഒരു വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ വാതില്‍ പൊളിക്കാന്‍ പറ്റാതെ വന്നതോടെ യുവതിയുടെ വസ്ത്രമണിഞ്ഞ് ഫാഷന്‍ ഷോ നടത്തി മടങ്ങിയ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ കള്ളന്‍ നടത്തിയ ഷോപ്പിങ്ങാണ് വൈറലാകുന്നത്.

തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ വസ്ത്ര വ്യാപാര ശാലയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ പണത്തിനൊപ്പം തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂട്ട് പൊളിച്ച് അകത്തുകടന്ന കള്ളന്‍ പുത്തന്‍ വസ്ത്രങ്ങള്‍ കണ്ടപ്പോള്‍ ഇട്ടിരുന്നവ അഴിച്ചുമാറ്റി പുതിയത് തെരഞ്ഞെടുക്കുകയായിരുന്നു.

Also Read; സെൽവിൽ ശേഖർ ഇനി ആറ് പേരിലൂടെ ജീവിക്കും..

ഒരു മണിക്കൂറോളം തെരഞ്ഞാണ് തനിക്ക് പാകമായ വസ്ത്രങ്ങള്‍ കള്ളന്‍ കണ്ടെത്തിയത്. ഇതിന് ശേഷം കടയിലെ ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് ഒന്നേകാല്‍ ലക്ഷം രൂപയും കള്ളന്‍ മോഷ്ടിച്ചു. പ്രതിയെ കണ്ടൊത്താന്‍ പോലീസ് നായയുടെയും വിരലടയാള വിദഗ്ദരുടേയും സഹായത്തോടെ ബോഡിനായ്ക്കന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a comment

Your email address will not be published. Required fields are marked *