#india #Politics #Top Four

മൂന്നാം മോദി സര്‍ക്കാര്‍ ; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനക്ക് പ്രഥമ പരിഗണന

ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് 5 മണിക്ക് ഡല്‍ഹിയില്‍ ചേരും.ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും.പദ്ധതി പ്രകാരം നിര്‍ധനരായ 2 കോടി പേര്‍ക്ക് കൂടി വീട് വച്ച് നല്‍കും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടും. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

Also Read ; സുരേഷ് ഗോപിക്ക് അതൃപ്തി, താരത്തിന് വേണ്ട പരിഗണന ലഭിച്ചില്ല; കേരളത്തിന് രണ്ട് സഹമന്ത്രിമാര്‍

ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 30 ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം 72 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേല്‍ക്കുന്നത്. രണ്ടാം മോദി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പല പ്രമുഖരെയും ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. രാജ്‌നാഥ് സിങാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയതു. അമിത് ഷാ , എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവരും തുടരും. അതേസമയം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ വൈകാതെ വരുമെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ശിവരാജ് സിങ് ചൗഹാന്‍ , മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവര്‍ ക്യാബിനെറ്റിലെത്തി. ടിഡിപിയുടെ രാം മോഹന്‍ നായിഡു, ജെഡിയുവിന്റെ ലല്ലന്‍ സിങ് ലോക്ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ , ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി , എച്ച് എ എം നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുളള ക്യാബിനെറ്റ് മന്ത്രിമാര്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. നിര്‍മല സീതാരാമനും ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖര്‍.
അതേസമയം ക്യാബിനറ്റ് പഥവി നല്‍കാത്തതിനെ തുടര്‍ന്ന് എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല.ക്യാബിനറ്റ് മന്ത്രി പദത്തില്‍ എന്‍സിപിയുടെ ആവശ്യം ഉടന്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ്. മുന്നണിയാകുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരുമെന്നും ഫഡ്‌നവിസ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *