സഞ്ജുവിന്റെ സമയം തെളിയുന്നു, ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ്

ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ പരീക്ഷണം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയാണ്. ഈ മാസം 23 ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റായത് കൊണ്ടു തന്നെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ ഈ കളിയില്‍ നിന്ന് വിശ്രമം നല്‍കുമെന്നാണ് സൂചന.
ഇപ്പോളിതാ ടീം സ്‌ക്വാഡുമായി ബന്ധപ്പെട്ട ചില നിര്‍ണായക സൂചനകള്‍ പുറത്ത് വന്നിരിക്കുന്നു. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണും അവസരം കാത്ത് പുറത്തിരിക്കുന്നതിനാല്‍ ഈ സെലക്ഷന്‍ പ്രഖ്യാപനത്തിനായി മലയാളി ക്രിക്കറ്റ് പ്രേമികളും വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ മടങ്ങിവരവ് നടത്തിയേക്കുമെന്നാണ് സൂചനകള്‍. സഞ്ജു അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലാണ്. ഇതിന് ശേഷം നടന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അദ്ദേഹത്തിന് ടീമിലിടം കിട്ടിയില്ല.
Also Read; സുരേഷ് ഗോപിക്ക് അറസ്റ്റില്ല നോട്ടീസ് മാത്രം; വിളിക്കുമ്പോള്‍ കോടതിയിലെത്തണം
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഏകദിന ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍ നടക്കാനിരിക്കുന്ന ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. അതായത് സെമിദിനം സഞ്ജുവിനും നിര്‍ണായകമായി മാറിയിരിക്കുകയാണ്.