‘ദി ആര്‍ച്ചീസ്’ അല്പം സ്പെഷ്യലാകും; മകള്‍ സുഹാനയുടെ അരങ്ങേറ്റം ഷാരൂഖിനോപ്പം

സൊയാ അക്തര്‍ സംവിധാനം ചെയ്യുന്ന ദി ആര്‍ച്ചീസ് എന്ന സീരീസിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ദി ആര്‍ച്ചീസ് എന്ന സീരീസില്‍ ഷാരൂഖ് കൂടി എത്തുമെന്നാണ് പുതിയ വിവരം.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീരീസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ട്രെയ്ലറില്‍ പ്രാധാന്യത്തോടെ സുഹാന എത്തുന്നുണ്ട്. ഷാരൂഖ് കാമിയോ വേഷത്തില്‍ സീരീസില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read; അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവം; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റില്‍
1960 കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രണയവും സൗഹൃദവുമൊക്കെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് കഥ. ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകള്‍ ഖുഷി കപൂറും സീരീസില്‍ പ്രധാന താരമാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകന്‍ അഗസ്ത്യ നന്ദയും ചിത്രത്തിലുണ്ട്. ദി ആര്‍ച്ചീസ് ഡിസംബര്‍ 7 നാണ് നെറ്റ്ഫ്ലിക്സില്‍ പ്രീമിയര്‍ ആരംഭിക്കുന്നത്
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം