#kerala #Top Four

വിദ്യാര്‍ഥിക്കുനേരെ എസ്എഫ്‌ഐ മര്‍ദനം വീണ്ടും

കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിക്കുനേരെ എസ്എഫ്‌ഐ മര്‍ദനം. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജിലെ വിദ്യാര്‍ഥി സി.ആര്‍.അമലിനാണ് മര്‍ദനമേറ്റത്. 25ല്‍അധികം എസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് തലയിലും മൂക്കിലും മുഖത്തും മര്‍ദിച്ചെന്നാണ് പരാതി. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദനം നടന്നിരിക്കുന്നത്.

Also Read ;പലവ്യഞ്ജന സ്റ്റോറില്‍ നിന്ന് ബണ്‍ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ

മര്‍ദനം എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് അമല്‍ വ്യക്തമാക്കി. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടിക്കാരെ കൂട്ടുപിടിച്ചുവെന്നും. മര്‍ദിച്ചവരില്‍ പുറത്തുനിന്നുള്ള പാര്‍ട്ടിക്കാരും ഉണ്ടായിരുന്നെന്നും അമല്‍ പറഞ്ഞു. ഇറങ്ങി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും താനും എസ്എഫ്‌ഐക്കാരനാണെന്നും പരാതിപ്പെട്ടാല്‍ തീര്‍ത്തുകളയും എന്നും ഭീഷണിപ്പെടുത്തിയെന്നും അമല്‍ വെളിപ്പെടുത്തി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *