#Movie #Trending

മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍

ന്യൂഡല്‍ഹി: സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ഡിസൈനറുടെ വസതിയില്‍ പാര്‍ട്ടിക്കായി എത്തിയപ്പോള്‍ താരങ്ങള്‍ അണിഞ്ഞതും സൂപ്പര്‍ മോഡല്‍ വേഷങ്ങളുമായിരുന്നു.

ചുവന്ന ഷരാരയില്‍ സുന്ദരിയായാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തിയത്. നവംബര്‍ 12 ന് ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന ടൈഗര്‍ 3 നായകന്‍ സല്‍മാന്‍ ഖാന്‍ എത്തിയത് കാഷ്വല്‍ ബെസ്റ്റ് ആയാണ്.

Also Read; ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു

ഡിസൈനറും പ്രൊഡ്യൂസറുമായ ഗൗരി ഖാന്‍ വെള്ള സാരിയില്‍ അതി സുന്ദരിയായെത്തി. എന്നാല്‍ ഷാരൂഖ് ഖാന്‍ പാര്‍ട്ടിക്ക് എത്തിയില്ല. മുതിര്‍ന്ന നടി രേഖ ഗംഭീരമായ സാരി ധരിച്ചാണ് എത്തിയത്. ഈ വര്‍ഷം ആദ്യം വിവാഹിതരായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. മനോഹരമായ ലെഹങ്കയിലാണ് കിയാര എത്തിയത്. സിദ്ധാര്‍ത്ഥ് എംബ്രോയിഡ് ചെയ്ത കറുത്ത കുര്‍ത്തയില്‍ തിളങ്ങി. മീര രാജ്പുത്, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, ഭാര്യ നടാഷ ദലാല്‍, ആയുഷ്മാന്‍ ഖുറാന, ഭാര്യ താഹിറ കശ്യപ്, ഫര്‍ഹാന്‍ അക്തര്‍, ഷിബാനി ദണ്ഡേക്കര്‍ എന്നിവരും പാര്‍ട്ടിക്ക് മാറ്റ്കൂട്ടി.

 

Leave a comment

Your email address will not be published. Required fields are marked *