#Crime #kerala #Top Four

റെയില്‍വേ ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു ; യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു

കൊല്ലം: ട്രെയില്‍ തട്ടി യുവാവും യുവതിയും മരിച്ചു.റെയില്‍വേ ട്രാക്കിലുടെ നടക്കുകയായിരുന്ന ഇരുവരും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ വന്ന ട്രെയിന്‍ ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്.

Also Read ; പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ

കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലില്‍വെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. റെയില്‍ ട്രാക്കിന് സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സംഭസ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. കൊല്ലപ്പെട്ടത് കമിതാക്കളാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അതുവഴി വന്ന കോട്ടയം എക്‌സപ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു.

 

Leave a comment

Your email address will not be published. Required fields are marked *