#kerala #Politics #Top Four

തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ ബിജെപിക്കെതിരെയുഴള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍. തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അതിന്റെ പേര് ബ്രൂണോ എന്നാണ്. അത് പോലും ബിജെപിയില്‍ ചേരില്ലെന്നാണ് സുധാകരന്റെ പ്രതികരണം.കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയാണ് സുധാകരന്‍ ബിജെപിക്കെതിരെ തുറന്നടിച്ചത്. എന്നാല്‍ സുധാകരന്റെ പ്രതികരണത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും പ്രതികരിച്ചു. വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിന് അറിയാമെന്നും അത് ബിജെപിയില്‍ പോകില്ലെന്നുമാണ് എം.വി ജയരാജന്‍ പറഞ്ഞത്.ഇത് രാഷ്ടീയ വിവേകമില്ലായ്മയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read ; പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍… ശ്രദ്ധിക്കാം ഇവയെല്ലാം..

സുധാകരന്റെ മുന്‍ പിഎ മനോജ് ബിജെപിയില്‍ ചേര്‍ന്നതും സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായതും ചൂണ്ടികാണിച്ചപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം. എന്നെ അറിയുന്ന ആരെങ്കിലും ബിജെപിയില്‍ പോയാല്‍ അതിന് ഞാനാണോ ഉത്തരവാദി, അതിന് ഞാന്‍ എന്ത് പിഴച്ചു എന്നുമാണ് സുധാകരന്‍ ചോദിച്ചത്. ഞാന്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്നതിന് ഒരു അര്‍ത്ഥവുമില്ല എനിക്ക് പോകണമെങ്കില്‍ നേരത്തെ പോകാമായിരന്നു എന്നും സുധാകരന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘ ഞങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട്.രാഷ്ടീയത്തില്‍ കുട്ടിക്കാലം മുതല്‍ ഇറങ്ങിയതാണ്.ഒമ്പതാം വയസ് മുതല്‍ രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാന്‍.എനിക്ക് അറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്.ഞാന്‍ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത് കൊണ്ട് ഞാന്‍ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്റെ കൂടെ നിന്നയാളാണ് ബിജെപിയില്‍ പോയത്. അയാളെ ഞാന്‍ പുറത്താക്കിയതാണ്- കെ സുധാകരന്‍ ചോദിച്ചു.’

എന്നാല്‍ തനിക്ക് പോകണമെന്ന് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകുമെന്ന സുധാകരന്റെ പഴയ പ്രസ്താവനയും വീഡിയോയും കാണിച്ചാണ് ഇടതുപക്ഷം യുഡിഎഫിനെതിരെ പ്രചാരണം കൊഴുപ്പിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *