#kerala #Top News

തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. നാളത്തെ യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്റെ ചുമതല കെ സുധാകരന്‍ ഏറ്റെടുത്തേക്കും. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ എം എം ഹസ്സനാണ് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല.

Also Read ;നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി

കോണ്‍ഗ്രസ് മത്സരിച്ച 17 സീറ്റുകളില്‍ പതിമൂന്നിലും ഉറച്ച വിജയ പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. ആറ്റിങ്ങല്‍, മാവേലിക്കര, തൃശ്ശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നുവെന്ന് വിലയിരുത്തുമ്പോഴും കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രാഥമിക കണക്കു കൂട്ടല്‍. ഇന്നത്തെ അവലോകന യോഗത്തില്‍ മണ്ഡലങ്ങള്‍ തിരിച്ചുള്ള വിശദമായ വിലയിരുത്തലുണ്ടാകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും അനുകൂലമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ റായിബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫും ബിജെപിയും സംസ്ഥാനത്ത് സജീവ ആയുധമാക്കുന്നുണ്ട്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും യോഗം ചര്‍ച്ച ചെയ്യും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *