കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇത്രയും ജനകീയനായ നേതാവ് പൊതുജനങ്ങളുമായി ഇടപഴകുന്നത് കണ്ട് അമ്പരന്ന ഭക്തര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫികള്‍ എടുക്കാന്‍ മത്സരിച്ചു.
Also Read; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നത് മുന്‍ ഡ്രൈവര്‍
ഞായറാഴ്ച രാഹുല്‍ ഗാന്ധി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ചിരുന്നു. നവംബര്‍ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ കേദാര്‍നാഥ് സന്ദര്‍ശനം.