ക്ലബ്ബ് ഹൗസിന് സമാനം; പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

അനുദിനം പുത്തന്‍ ഫീച്ചറുകളുമായി അപ്ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഒരുകൂട്ടം ആളുകള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവില്‍ വാട്സ് ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചര്‍.
എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അംഗങ്ങളുടെ എണ്ണമാണ് പ്രധാനം. അതില്‍ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ട്.
Also Read;സ്വര്‍ണ വിലയില്‍ വര്‍ധന
മറ്റൊരു മാറ്റം സാധാരണ കോള്‍ വരുന്നത് പോലെ ഫോണ്‍ റിങ് ചെയ്യില്ല എന്നതാണ്. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷന്‍ ലഭിക്കും. ക്ലബ്ബ് ഹൗസില്‍ നിന്നുള്ള ഒരു മാറ്റം എല്ലാവര്‍ക്കും എല്ലായിടത്തും പോയി സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്. അതത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ സംവാദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കു എന്നതും ഒരു പ്രത്യേകത.