#kerala #Top Four

തൃശൂര്‍ ഡിസിസി സംഘര്‍ഷം ; ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷത്തിന് പിന്നാലെ ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീട്ടിലെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.ഡിസിസി ഓഫീസ് സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ആക്രമിച്ചതായി സജീവന്‍ കുരിയച്ചിറ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Also Read ; നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ് ; മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണം

രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. രാത്രിയില്‍ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനല്‍ ചില്ലകളും ചെടിച്ചട്ടികളും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫിസിലെ സംഘര്‍ഷത്തില്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *