#Politics #Top Four

സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചക്കും താന്‍ പോയിട്ടില്ല ; എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ലെന്നും ഇടനില നില്‍ക്കാന്‍ ആരും താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.ഒരു സമരം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Also Read ; കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്പി പ്രതിനിധിയായി എകെജി സെന്ററില്‍ യോഗത്തിന് പോകാന്‍ തന്നോട്ട് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചത്. അവിടെയെത്തിയപ്പോഴേക്കും സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം എടുത്തിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാന്‍ എല്‍ഡിഎഫ് നേതാക്കളുടെ മുറിയില്‍ ടെലിവിഷന്‍ വച്ച് കാത്തു നില്‍ക്കുകയായിരുന്നു നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തില്‍ താനടക്കമുള്ളവര്‍ സമരമുഖത്തെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്താനുള്ള ടേംസ് ഓഫ് റഫറന്‍സ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയത് താനാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *