യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത്

കണ്ണൂര്‍ : കണ്ണൂരിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്ത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനോടു ചേര്‍ന്ന് എം ഷാജര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ശബ്ദരേഖ ജില്ലാ കമ്മറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് പരാതി ജില്ലാ കമ്മറ്റിയില്‍ ഉന്നയിച്ചെന്നും എന്നാല്‍ പരാതി അന്വേഷിക്കാന്‍ ഒരുവര്‍ഷത്തോളം കമ്മിറ്റി തയ്യാറായില്ലെന്നും മനുതോമസിന്റെ പരാതിയില്‍ പറയുന്നുണ്ട്.
Also Read ; ഒടിടി സിനിമാ കച്ചവടത്തട്ടിപ്പ് ; ആവശ്യപ്പെട്ടത് ഒടിടി വില്‍പനയുടെ 25 ശതമാനം
കണ്ണൂരിലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘങ്ങളോട് എതിരിട്ട മനു തോമസിനെ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയില്‍ നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. ക്രിമിനല്‍ സംഘവുമായി പാര്‍ട്ടി നേതാക്കള്‍ക്കുള്ള ബന്ധം തുറന്നുകാട്ടി പരാതി നല്‍കിയ മനു അതിന് ശേഷമാണ് പിന്നോട്ടായത്. അംഗത്വം പുതുക്കാതിരുന്നതോടെ പദവികളില്‍ നിന്നൊഴിവായി. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയുള്‍പ്പെടെ നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഹസനമായെന്നും പാര്‍ട്ടി ഒന്നും തിരുത്തിയില്ലെന്നും മനു തുറന്നടിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..