#Top Four

നവകേരള സദസിന് ആഢംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ആന്റണി രാജു

നവകേരള സദസിന് ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണ് ആഡംബര ബസിനായി ഒരുകോടി രൂപ അനുവദിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്.

ഒരു കോടി അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ബസിനായി അനുവദിച്ച തുക. മന്ത്രി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബസ് വാങ്ങുന്നതെന്നും 21 മന്ത്രി വാഹനങ്ങളും അകമ്പടി വാഹനങ്ങളും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലാണ് ബസ് തയ്യാറാകുന്നത്. ബസ് തിരുവനന്തപുരത്ത് എത്തിച്ച് നവകേരള സദസ്സ് തുടങ്ങുന്ന കാസര്‍കോട്ടേക്ക് കൊണ്ടുപോകാന്‍ ആയിരുന്നു ആദ്യ പദ്ധതി. എന്നാല്‍, ബംഗളൂരുവില്‍ നിന്ന് നേരെ കാസര്‍കോട്ടേക്ക് എത്തിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

Also Read; ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനമായില്ല

ബസ്സിനുള്ളില്‍ കാരവന് സമാനമായി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 22നാണ് ബസ് വാങ്ങാന്‍ ഒരു കോടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ കത്തുനല്‍കിയത്.

Joinj with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *