#kerala #Top Four

മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റം തടഞ്ഞുവച്ചു ; സമരവുമായി തൊഴിലാളി യൂണിയന്‍, സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം: മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ സമരക്കാര്‍ക്കെതിരെ കള്ളകേസെടുത്തത് സമരം ഒന്നുകൂടി ശക്തമാക്കി. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു.

Also Read ; ‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍

അതേസമയം സമരം കടുത്തതോടെ പാല്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പാല്‍ കിട്ടാത്തത് മൂലം കടകളില്‍ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സമരം ഉടന്‍ തീര്‍ന്നില്ലെങ്കില്‍ സംസ്ഥാനത്തെ പാല്‍ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്ഷീരകര്‍ഷകരെയും ഇത് പ്രതിസന്ധിയിലാക്കും. സമരക്കാരെ ഡയറി മാനേജര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും തങ്ങള്‍ക്കെതിരെ ചുമത്തിയ കള്ള കേസ് പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കള്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഐഎന്‍ടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഇതിനൊടൊപ്പം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. തൊഴിലാളികളുടെ സ്ഥാനക്കയറ്റം വര്‍ഷങ്ങളായി നടക്കുന്നില്ലെന്നും അര്‍ഹമായ ആവശ്യം മാനേജ്മെന്റ് നിരസിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ മേഖലാ യൂണിയന് കത്ത് നല്‍കിയിരുന്നു. ഈ മാസം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി ഉറപ്പാക്കുമെന്ന് എഴുതിത്തന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് ഇപ്പോള്‍ യൂണിയനുകള്‍. കഴിഞ്ഞ വര്‍ഷം മേഖലാ യൂണിയനിലേക്ക് പുറംകരാര്‍ നല്‍കുന്നതിനെതിരേയും ജീവനക്കാര്‍ എതിര്‍ത്തിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *