#Crime #kerala #Top News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി പൊലീസ്. മുഖ്യപ്രതി രാഹുല്‍ ഒഴികെയുള്ളവരുടെ ചോദ്യം ചെയ്യലും അറസ്റ്റും പൂര്‍ത്തിയായതോടെയാണ് നടപടി. ജര്‍മനിയിലേക്ക് കടന്ന ഒന്നാം പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നതോടെയാണ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് ശ്രമം. കേസില്‍ രണ്ടും മൂന്നും പ്രതികളായ രാഹുലിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

Also Read ; ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു

ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടക്കാന്‍ രാഹുലിനെ സഹായിച്ച മാങ്കാവ് സ്വദേശി പി പി രാജേഷും ജാമ്യത്തിലിറങ്ങി. അഞ്ചാംപ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ ടി ശരത് ലാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ കോടതി വിധി പറയും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിരിയിക്കുന്നത്. കഴിഞ്ഞമാസം 5-നാണ് ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയുമായുള്ള രാഹുലിന്റെ വിവാഹം നടന്നത്. വിവാഹ ശേഷം യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊര്‍ജ്ജിതമായത്. തുടര്‍ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്തിന് സസ്പെന്‍ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

 

 

Leave a comment

Your email address will not be published. Required fields are marked *