#india #Top Four

ഡല്‍ഹി മദ്യനയ അഴിമതി കേസ് : ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് മനീഷ് സിസോദിയ

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജാമ്യപേക്ഷയുമായി ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയില്‍.കഴിഞ്ഞ ദിവസം വിചാരണ കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.വിചാരണ നടപടികളിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണയും മനീഷ് സിസോദിയ ജാമ്യ ഹര്‍ജി നല്‍കിയത്.

Also Read ; സംസ്ഥാനത്ത് ചൂട് ഉയരുന്നു : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നു

എന്നാല്‍ വിചാരണ വൈകാന്‍ ഹര്‍ജി നല്‍കിയ മനീഷ് സിസോദിയയാണ് കാരണക്കാരന്‍ എന്നാണ് വിചാരണ കോടതിയുടെ നിലപാട്. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇതേ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് വിചാരണ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജയിലിലാണ് .

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *