#kerala #Top News

വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും; പുതിയ നിരക്ക് ഇങ്ങനെ

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പുതിയ നിരക്ക്. നേരത്തെയും ടോള്‍ നിരക്ക് 110 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ ഇത് 160 രൂപയായിരുന്നു.

Also Read ;എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 രൂപയാണ് (വണ്‍സൈഡ്) പുതിയ നിരക്ക്. നേരത്തെ ഇത് 165 രൂപയായിരുന്നു. മടക്ക യാത്രയും കൂടി ചേര്‍ക്കുമ്പോള്‍ നിരക്ക് കൂടും. 250ല്‍ നിന്ന് 255 രൂപയായാണ് വര്‍ധിപ്പിച്ചത്. ബസ്, ട്രക്ക് ( രണ്ട് ആക്സില്‍) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക് (340 പഴയനിരക്ക്). മടക്കയാത്ര കൂടി ചേരുമ്പോള്‍ നിരക്ക് 510ല്‍ നിന്ന് 520 രൂപയായി ഉയരും. വലിയ വാഹനങ്ങള്‍ക്ക് ( 3-6 ആക്സില്‍) ഒരു വശത്തേയ്ക്ക് 530 രൂപയാണ് പുതിയ നിരക്ക്. 515ല്‍ നിന്നാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയത്. ഏഴില്‍ കൂടുതല്‍ ആക്സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 685 രൂപ നല്‍കണം. നേരത്തെ ഇത് 665 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ 1000 രൂപയായി നിരക്ക് ഉയരും (1025 പഴയനിരക്ക്)

ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഇന്നു മുതല്‍ നടപ്പാക്കുക. 2022 മാര്‍ച്ച് 9 മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

പന്നിയങ്കരയില്‍ പിരിക്കുന്ന ടോള്‍ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാന്‍ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡിലൂടെ പോകുന്നതിന് ഈടാക്കുന്നത്. കുതിരാന്‍ ഇരട്ടത്തുരങ്കങ്ങളില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒരു തുരങ്കത്തിലൂടെ മാത്രമാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. കുതിരാന്‍ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാല്‍ ടോള്‍ തുകയില്‍ ആനുപാതികമായ കുറവു നല്‍കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടുമ്പോഴാണു പുതിയ നിരക്കു വര്‍ധന.

ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *