October 26, 2024
#Top Four

കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍

സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തില്‍ ജിലുമോള്‍. ഇരുകൈകളുമില്ലാത്ത ജിലുമോള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസന്‍സ് മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോള്‍ എല്ലാ വെല്ലുവിളികളെയും മറികടക്കാന്‍ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്.

അങ്ങനെ ലൈസന്‍സ് കരസ്ഥമാക്കിയ ഏഷ്യയില്‍ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോളെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. കൂടുതല്‍ ഉയരങ്ങളിലേക്ക് ജിലുമോള്‍ കുതിക്കട്ടെ. എല്ലാ ആശംസകളും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇരു കൈകളുമില്ലാതെ കാലുകള്‍ കൊണ്ടുമാത്രം വാഹനമോടിക്കുക. മാത്രമല്ല ലൈസന്‍സും കരസ്ഥമാക്കുക. അങ്ങനെ ലൈസന്‍സ് കരസ്ഥമാക്കിയ ഏഷ്യയില്‍ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോള്‍. നിശ്ചയ ദാര്‍ഢ്യത്തിന്റെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന പെണ്‍കുട്ടി. ജിലുമോള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസന്‍സ് മുഖ്യമന്ത്രി കൈമാറി. കാലുകൊണ്ട് തന്നെയാണ് ജിലുമോള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ലൈസന്‍സ് സ്വീകരിച്ചതും. മുഖ്യമന്ത്രിയെ കണ്ട് ലൈസന്‍സ് ലഭിക്കാനുള്ള ആഗ്രഹവും ഇക്കാര്യത്തിലെ തടസങ്ങളും മുന്‍പ് ജിലുമോള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കുകയും നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റാന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സജീവമായി ഇടപെടുകയും ചെയ്തു.

വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതെല്ലാമായപ്പോള്‍ ഇന്ന് ജിലുമോളിന്റെ സ്വപ്നം സഫലമായി. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോള്‍ എല്ലാ വെല്ലുവിളികളെയും മറികടക്കാന്‍ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. കൂടുതല്‍ ഉയരങ്ങളിലേക്ക് ജിലുമോള്‍ കുതിക്കട്ടെ. എല്ലാ ആശംസകളും. സര്‍ക്കാര്‍ കൂടെയുണ്ട്.

Also Read; ഇമ്രാന്‍ ഖാനെ വീഴ്ത്തിയ സന്യാസി ഇനി മുഖ്യമന്ത്രി

 

 

Leave a comment

Your email address will not be published. Required fields are marked *