#india #Top News

ജമ്മു കശ്മീരില്‍ സൈനികര്‍ പോലീസുകാരെ സ്റ്റേഷനില്‍ കയറി മര്‍ദിച്ചു; നാലു പേര്‍ ആശുപത്രിയില്‍

സൈനികര്‍ പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ പോലീസ് ഉദ്യോഗസ്ഥരെ സൈന്യം സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മര്‍ദനമേറ്റ നാല് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്,സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read; കെ എസ് ആര്‍ ടി സി യാത്രക്കിടെ പ്രസവവേദന, ബസില്‍ സുഖപ്രസവം, പെണ്‍കുഞ്ഞ് ജനിച്ചു

മര്‍ദനത്തിന്റെ കാരണമെന്താണെന്ന് പോലീസോ സൈന്യമോ വെളിപ്പെടുത്തിയിട്ടില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്റെ കുപ്വാരയിലെ വീട്ടില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതാകാം പ്രകോപനമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *