#india #Top Four

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദ് ഉള്‍പ്പെടെ എട്ട് ഭീകരരെ സൈന്യം വധിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ശനിയാഴ്ച മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരമുള്ളത്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു.
ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.

Also Read ; പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം

ശനിയാഴ്ച ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ സൈന്യം വ്യക്തമാക്കിയത്. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു. മേഖലയില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മേഖലയില്‍ ഇപ്പോഴും ഓപ്പറേഷന്‍ തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *