#kerala #Top Four

നവകേരള ബസിന്റെ ആദ്യ സര്‍വീസ് മെയ് 5ന് : 1171 രൂപയാണ് ടിക്കറ്റ് വില, കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് സര്‍വീസ്

കോഴിക്കോട്:  മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കും. ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും.പ്രത്യേക സര്‍വീസ് ആയാണ് ബസ് കോഴിക്കോട്ടേക്ക് എത്തിക്കുക.കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് മെയ് 5 മുതല്‍ ബസിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സര്‍വീസ് ഹിറ്റാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും.

Also Read ; ചൂട് ഇനിയും കൂടും; നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഗരുഡ പ്രീമിയം എന്ന പേരിലാകും ഇനി മുതല്‍ ബസ് അറിയപ്പെടുക.26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. നവകേരള ബസിന്റെ സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ ആലോചന ഉണ്ട്. സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *