#Crime #india #Top News

കൂടുതല്‍സമയവും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി

ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളില്‍ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം നടന്നത്. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ ആക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു.

Also Read; ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക്

സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *