#Sports #Top Four

സഞ്ജു ടി20 ലോകകപ്പിന്, രോഹിത് ക്യാപ്റ്റന്‍; പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. രോഹിത് ശര്‍മയാണ് ടീം ക്യാപ്റ്റന്‍. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്താണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍.
സൂപ്പര്‍താരം വിരാട് കോലിക്ക് പുറമെ യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിംഗ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്‌റ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്. ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍.

Also Read; അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിന് നല്‍കും

Leave a comment

Your email address will not be published. Required fields are marked *