റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം ഷിയാസിനെ തടഞ്ഞുവെക്കുകയായിരുന്നു. ചന്തേര പോലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞുവെച്ചത്.
ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്നും പല തവണകളിലായി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് പരാതി.
Also Read; ശിക്ഷാവിധി സ്റ്റേ ചെയ്തില്ല; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി
എന്നാല്‍, ഫെയ്‌സ്ബുക്കിലൂടെ ഷിയാസ് കരീം പ്രതികരിച്ചിരുന്നു. കുറേ ആളുകള്‍ തനിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും താന്‍ ജയിലില്‍ അല്ലെന്നും, ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വന്നിട്ട് മറുപടി നല്‍കുമെന്നുമൊക്കെ ഷിയാസ് പ്രതികരിച്ചിരുന്നു. പറഞ്ഞത് പോലെ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസ് കരീം ചെന്നൈയില്‍ പിടിയിലാവുകയും ചെയ്തു.