October 26, 2024
#Top Four

ഛത്തീസ്ഗഢില്‍ സി പി ഐയെ വീഴ്ത്തിയത് എയര്‍കണ്ടീഷണര്‍…!

ഛത്തീസ്ഗഢില്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടറി മനീഷ് കുഞ്ജാം അവസാന റൗണ്ട് വരെ പോരാട്ടം കാഴ്ചവെച്ചാണ് പരാജയം സമ്മതിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ആദിവാസി നേതാവായ മനീഷ് കുഞ്ജാമിന്റെ തോല്‍വി സി പി ഐ ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ്. പാര്‍ട്ടി ചിഹ്നമായ അരിവാളും നെല്‍ക്കതിരും ലഭിക്കാതിരുന്നത് തന്റെ തോല്‍വിക്ക് കാരണമായെന്ന് മനീഷ് കുഞ്ജാം വിശ്വസിക്കുന്നു.

ആദിവാസി ഭൂരിപക്ഷ മേഖലക്ക് പരിചിതമല്ലാത്ത എയര്‍ കണ്ടീഷണര്‍ ചിഹ്നത്തിലായിരുന്നു സി പി ഐ നേതാവ് മത്സരിച്ചത്. കോണ്ട മണ്ഡലത്തില്‍ ഇക്കുറി മാവോവാദികള്‍ക്കും വോട്ടവകാശമുണ്ടായിരുന്നു, അതുകൊണ്ടു തന്നെ സി പി ഐയുടെ അരിവാളും നെല്‍ക്കതിരും ചിഹ്നത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ ഫലം കുഞ്ജാമിന് അനുകൂലമാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഛത്തീസ്ഗഢിലെ വീഴ്ച ചര്‍ച്ചയാകും.

Also Read; ഭാരത് ആദിവാസി പാര്‍ട്ടി കരുത്തറിയിച്ചു…

 

Leave a comment

Your email address will not be published. Required fields are marked *