അമേരിക്കയില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കുത്തിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് ഭര്‍ത്താവിനാല്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്.
തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. മെറിനെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തകരും പോലീസിന് മൊഴി നല്‍കിയിരുന്നു. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് യുഎസിലെ ഫ്‌ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.
Also Read; കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലി മന്ത്രി ആര്‍ ബിന്ദു
2020 ജൂലൈ 28ന് ആണ് സംഭവം. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗാര്‍ഹിക പീഢനത്തെ തുടര്‍ന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മെറിനെ ഫിലിപ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മകള്‍ക്ക് നീതി ലഭിച്ചതായി മെറിന്റെ അമ്മ മേഴ്‌സി പറഞ്ഞു. മെറിന്റെ കുഞ്ഞ് മേഴ്‌സിക്കൊപ്പമാണ്.