#india #Movie #Top News

കമല്‍ഹാസന്‍ കരാര്‍ലംഘനം നടത്തിയെന്ന പരാതിയുമായി ലിംഗുസാമി

ചെന്നൈ: ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കളായ സംവിധായകന്‍ ലിംഗുസാമിയും സഹോദരന്‍ സുബാഷ് ചന്ദ്രബോസും നടന്‍ കമല്‍ഹാസനെതിരേ പരാതിയുമായി രംഗത്ത്. ‘ഉത്തമ വില്ലന്‍’ നഷ്ടമായപ്പോള്‍ ഉണ്ടായ കടം തങ്ങളുടെമാത്രം ബാധ്യതയാക്കിയെന്നും കരാര്‍ലംഘനം നടത്തിയെന്നും ആരോപിച്ചാണ് തിരുപ്പതി ബ്രദേഴ്‌സ് എന്ന നിര്‍മാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയത്.

Also Read; പത്താം ക്ലാസ് ഉള്ളവര്‍ക്ക് നേവിയില്‍ ജോലി ;500+ ഒഴിവുകള്‍

2015-ല്‍ പുറത്തിറങ്ങിയ ‘ഉത്തമവില്ലന്‍’ പരാജയപ്പെട്ടശേഷം ഈ നിര്‍മാണക്കമ്പനിയുമായി ചേര്‍ന്ന് 30 കോടി ബജറ്റില്‍ മറ്റൊരു സിനിമയില്‍ പ്രവര്‍ത്തിക്കുമെന്ന് കമല്‍ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ലെന്ന് ലിംഗുസാമി ആരോപിച്ചു. ചിത്രത്തിന്റെ തിരക്കഥ കമല്‍ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്‌സ് കമല്‍ഹാസനെ സമീപിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം മറ്റൊരു നിര്‍മാതാവുമായി കരാര്‍ ഉറപ്പിച്ചു. ‘ഉത്തമ വില്ലന്‍’ തങ്ങളെ വലിയ കടക്കെണിയില്‍പ്പെടുത്തി.

ഒമ്പതുവര്‍ഷമായി കമല്‍ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്നും ലിംഗുസാമി ആരോപിച്ചു. കമല്‍ഹാസന്റെ രചനയില്‍ രമേഷ് അരവിന്ദ് സംവിധാനംചെയ്ത സിനിമയാണ് ‘ഉത്തമ വില്ലന്‍’.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *